സമയമാം രഥം

സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗ്ഗ യാത്ര ചെയ്യുന്നു (Samayamāṁ rathattil ñān svargga yātra ceyyunnu)

Author: Volbrecht Nagel
Tune: [In a cavern, by a canyon]
Published in 1 hymnal

Printable scores: PDF, Noteworthy Composer
Audio files: MIDI

Representative Text

1 സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗ്ഗ യാത്ര ചെയ്യുന്നു
എന്‍ സ്വദേശം കാണ്മതിന്നു ബദ്ധപ്പെട്ടോടീടുന്നു.

2 ആകെ അല്‍പ നേരം മാത്രം എന്റെ യാത്ര തീരുവാന്‍
യേശുവേ! നിനയ്ക്കു സ്തോത്രം വേഗം നിന്നെ കാണും ഞാന്‍

3 രാവിലെ ഞാന്‍ ഉണരുമ്പോള്‍ ഭാഗ്യമുള്ളോര്‍ നിശ്ചയം
എന്റെ യാത്രയുടെ അന്ത്യം ഇന്നലെക്കാള്‍ അടുപ്പം

4 രാത്രിയില്‍ ഞാന്‍ ദൈവത്തിന്റെ കൈകളില്‍ ഉറങ്ങുന്നു
അപ്പോഴും എന്‍ രഥത്തിന്റെ ചക്രം മുന്നോട്ടോടുന്നു

5 തേടുവാന്‍ ജഡത്തിന്‍ സുഖം ഇപ്പോള്‍ അല്ല സമയം
സ്വന്ത നാട്ടില്‍ ദൈവ മുഖം കാണ്‍കയത്രെ വാഞ്ചിതം

6 ഭാരങ്ങള്‍ കൂടുന്നതിനു ഒന്നും വേണ്ട യാത്രയില്‍
അല്പം അപ്പം വിശപ്പിന്നു സ്വല്പ വെള്ളം ദാഹിക്കില്‍

7 സ്ഥലം ഹാ മഹാ വിശേഷം ഫലം എത്ര മധുരം
വേണ്ട വേണ്ട ഭൂപ്രദേശം അല്ല എന്റെ പാര്‍പ്പിടം

8 നിത്യമായോര്‍ വാസസ്ഥലം എനിക്കുണ്ടു സ്വര്‍ഗ്ഗത്തില്‍
ജീവ വൃക്ഷത്തിന്റെ ഫലം ദൈവ പറുദീസയില്‍

9 എന്നെ എതിരേല്പാനായി ദൈവദൂതര്‍ വരുന്നു
വേണ്ടും പോലെ യാത്രക്കായി പുതു ശക്തി തരുന്നു.

Source: The Cyber Hymnal #15030

Author: Volbrecht Nagel

(no biographical information available about Volbrecht Nagel.) Go to person page >

Text Information

First Line: സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗ്ഗ യാത്ര ചെയ്യുന്നു (Samayamāṁ rathattil ñān svargga yātra ceyyunnu)
Title: സമയമാം രഥം
Author: Volbrecht Nagel
Language: Malayalam
Copyright: Public Domain

Media

The Cyber Hymnal #15030
  • PDF (PDF)
  • Noteworthy Composer Score (NWC)

Instances

Instances (1 - 1 of 1)
TextScoreAudio

The Cyber Hymnal #15030

Suggestions or corrections? Contact us