14620. ജീവനുണ്ടാമേക നോട്ടത്താൽ

1 ജീവനു-ണ്ടാം ഏക നോട്ടത്താല്‍-ക്രൂശിങ്കല്‍
ജീവനു-ണ്ടാം ഇപ്പോള്‍ നിനക്കു-
പാപീ നോക്കി നീ രക്ഷ പ്രാ-പിക്കുക
ജീവനെ തന്നൊരു യേശുവില്‍

പല്ലവി:
നോ-ക്കി-ജീ-വി-ക്ക-
ജീവനു-ണ്ടാം ഏക നോട്ടത്താല്‍ ക്രൂശിങ്കല്‍
ജീവനു-ണ്ടാം ഇപ്പോള്‍ നിനക്കു

2 യേശുതാന്‍ നിന്‍പാപം വഹിച്ചി-ട്ടില്ലായ്കില്‍
എന്തിനു പാപവാ-ഹകനായ്
തന്‍ മൃത്യു നിന്‍ കടം വീട്ടായ്കി-ലെന്തിനു
പാപ നാ-ശ രക്തമൊഴുകി [പല്ലവി]

3 പ്രാര്‍ത്ഥന കണ്ണീരും ആത്മാവെ രക്ഷിക്കും
രക്തം താന്‍ രക്ഷിക്കും ആത്മാവെ
രക്തത്തെ ചിന്തിയൊ-രേശുവില്‍ നിന്‍ പാപം
സാദരം വയ്ക്കുക നീ മുദാ [പല്ലവി]

4 ക്രൂശിന്മേൽ താൻ പെടും പാടു നീ കണ്ടുവോ?
തന്നുടെ രോദനം കേട്ടുവോ?
നിന്നുടെ മോചനം നേടി താൻ എന്നതാൽ,
താമസമെന്നിയെ പ്രാപിക്കൂ. [പല്ലവി]

5 ചെയ്യേണ്ട-തായിനി ഒന്നുമി-ല്ലെന്നീശന്‍
ചൊന്നതാല്‍ സംശയം നീക്കുക
കാലത്തി-കവിങ്കല്‍ പ്രത്യക്ഷ-നായവന്‍
വേലയെ പൂര്‍ണ്ണമായ് തികച്ചു. [പല്ലവി]

6 യേശു താന്‍ നല്‍കുന്ന നിത്യമാം ജീവനെ
ആശു നീ സാമോദം വാങ്ങുക
നിന്നുടെ നീതിയാം യേശു ജീവിക്കയാല്‍
വന്നിടാ മൃത്യു എന്നറിക. [പല്ലവി]

7 ജീവനു-ണ്ടാം ഏക നോട്ടത്താല്‍-ക്രൂശിങ്കല്‍
ജീവനു-ണ്ടാം ഇപ്പോള്‍ നിനക്കു-
പാപീ നോക്കി നീ രക്ഷ പ്രാ-പിക്കുക
തന്നെപ്പോൽ നിർമ്മല-നാകും നീ [പല്ലവി]

Text Information
First Line: ജീവനു-ണ്ടാം ഏക നോട്ടത്താല്‍-ക്രൂശിങ്കല്‍
Title: ജീവനുണ്ടാമേക നോട്ടത്താൽ
English Title: There is life for a look at the Crucified One
Author: Amelia M. Hull (1860)
Translator (sts. 1-5): Unknown
Translator (sts. 6-7): Simon Zachariah
Refrain First Line: നോ-ക്കി-ജീ-വി-ക്ക
Language: Malayalam
Copyright: Public Domain



Media
MIDI file: MIDI
More media are available on the tune authority page.

Suggestions or corrections? Contact us