15054. സ്വർസിംഹാസന മുൻ

1 സ്വർഗ്ഗ സിംഹാസന മുൻ നിൽക്കും
താരാതുല്യരാരിവർ?
പൊന്മുടിയുണ്ടെല്ലാവർക്കും
വെണ്മസംഘം ആരിവർ?
ഹാല്ലേലൂയ്യാ എന്നേ-ക
വല്ലഭനെ വാഴ്ത്തുന്നു.

2 ക്രിസ്തനീതി ധാരികളാം
അത്യുജ്ജ്വലർ ആരിവർ?
ശുഭ്രവസ്ത്ര ധാരികളിൻ
ഇപ്രഭ ക്ഷയമെന്ന്യേ
സർവ്വദാ നിന്നീടുമോ?
ഏതു രാജ്യക്കാരിവർ?

3 ക്രിസ്ത കീർത്തിയുദ്ധരിപ്പാൻ
മൃത്യു വന്നെത്തുവോളം
ദുഷ്ടസഖ്യം വിട്ടേറെ നാൾ
മുഷ്ടിയുദ്ധം ചെയ്തിവർ
കഷ്ടയുദ്ധേ വിജയം
ആട്ടിൻകുട്ടി നല്കിനാൻ.

4 ആർത്തി പരിതാപങ്ങളാൽ
ചിത്തം തകർന്നോരിവർ
കീർത്തി പാത്രൻ കർത്തനോടു
പ്രാർത്ഥിച്ചോരിവർ നിത്യം
ദുഃഖപ്പോർ തീർന്ന പിൻ താൻ
നീക്കി ദുഃഖമെന്നേയ്ക്കും.

5 സ്വന്തഹിതം, ദേഹം, ദേഹി
ക്രിസ്തനായി പ്രതിഷ്ഠിച്ചു
ക്രിസ്തസേവാർത്ഥം രാപ്പകൽ
കാത്തു ജാഗരിച്ചിവർ
ശ്ലാഘ്യ ദൈവരാജ്യത്തിൽ
ഭാഗ്യേ നിൽക്കുന്നെന്നേക്കും.

Text Information
First Line: സ്വർഗ്ഗ സിംഹാസന മുൻ നിൽക്കും
Title: സ്വർസിംഹാസന മുൻ
English Title: Who are these like stars appearing
Author: Theobold H. Schenk
Translator (English): Frances E. Cox
Translator (Malayalam): Anonymous
Refrain First Line: 87.87.77
Language: Malayalam
Copyright: Public Domain
Tune Information
Name: ALL SAINTS OLD
Meter: 87.87.77
Key: C Major
Source: Gesangbuch (Darmstadt, Germany, 1698)
Copyright: Public Domain



Media
Adobe Acrobat image: PDF
MIDI file: MIDI
Noteworthy Composer score: Noteworthy Composer Score
More media are available on the tune authority page.

Suggestions or corrections? Contact us