14718. ദൈവത്തിൻ സൃഷ്ടികളെല്ലാം

1 ദൈവത്തിൻ സൃഷ്ടികളെല്ലാം
ഉച്ചത്തിൽ ഒപ്പം പാടട്ടെ
ഹാലേലൂയ്യ ഹാലേലൂയ്യ!
ചൂടേറും സൂര്യ- രശ്മിയും,
മിന്നുന്ന ചന്ദ്രശോഭയും!

പല്ലവി:
വാഴ്ത്തി പാടാം വാഴ്ത്തി പാടാം
ഹാലേലൂയ്യ ഹാലേലൂയ്യ, ഹാലേലൂ-യ്യ!

2 ചുറ്റിയടിക്കും വങ്കാറ്റും
വാനിലെ കാർമേഘങ്ങളും
ഹാലേലൂയ്യ ഹാലേലൂയ്യ
വാനിലുദിക്കും ചന്ദ്രനും,
രാത്രിയിൻ താരകങ്ങളും, [പല്ലവി]

3 നിർമ്മല കൊച്ചരുവികൾ,
ദേവനു പാടും ഓളങ്ങൾ,
ഹാലേലൂയ്യ ഹാലേലൂയ്യ
മർത്യനു ചൂടേകീടാനായ് [പല്ലവി]
കത്തിയെരിയും അഗ്നിയും

4 ജീവിക്കും നാൾക-ളെല്ലാമേ
പുഷ്ടി നല്കീടും ഭൂമിയും
ഹാലേലൂയ്യ ഹാലേലൂയ്യ
നീ നല്കും പുഷ്പഫലങ്ങൾ
നിൻ കീർത്തി വാഴ്ത്തിപാടട്ടെ [പല്ലവി]

5 നന്മ നിറഞ്ഞ മർത്യന്മാർ
അന്യോന്യം ക്ഷമിച്ചീടട്ടെ
ഹാലേലൂയ്യ ഹാലേലൂയ്യ
വേദന, ദുഃഖം പേറുന്നോർ
ദൈവത്തിൽ ആശ്രയിക്കട്ടെ [പല്ലവി]

6 ശാന്തമാം അന്ത്യം വരുമ്പോൾ
അന്ത്യ ശ്വാസം നിലക്കുമ്പോൾ
ഹാലേലൂയ്യ ഹാലേലൂയ്യ
ക്രിസ്തൻ തെളിച്ച പാതയിൽ
ദൈവപൈതലേ നയിക്കും [പല്ലവി]

7 ക്രിസ്തൻ വാഴ്ത്തിയ സർവവും
കൃസ്തനെ വാഴ്ത്തി പാടട്ടെ
ഹാലേലൂയ്യ ഹാലേലൂയ്യ
ത്രിത്വത്തിന്നു സ്തോത്രം പാടാം
എന്നെന്നേക്കും സ്തോത്രം പാടാം [പല്ലവി]

Text Information
First Line: ദൈവത്തിൻ സൃഷ്ടികളെല്ലാം
Title: ദൈവത്തിൻ സൃഷ്ടികളെല്ലാം
English Title: All creatures of our God and king
Author: Francis of Assisi (circa 1225)
Translator (English): William H. Draper
Translator (Malayalam): Simon Zachariah
Refrain First Line: വാഴ്ത്തി പാടാം വാഴ്ത്തി പാടാം
Meter: 88.44.88 alleluias
Language: Malayalam
Copyright: Public Domain
Tune Information
Name: LASST UNS ERFREUEN
Meter: 88.44.88 alleluias
Key: E♭ Major
Source: Geistliche Kirchengesänge (Cologne, 1623)
Copyright: Public Domain



Media
Adobe Acrobat image: PDF
MIDI file: MIDI
Noteworthy Composer score: Noteworthy Composer Score
More media are available on the tune authority page.

Suggestions or corrections? Contact us