15052. സ്വർഗ്ഗത്തിൽ സന്തോഷം

1 സ്വർഗ്ഗത്തിൽ സന്തോഷം ഉണ്ടിന്നേരത്തിൽ,
നഷ്ടപ്പെട്ടു പോയൊരാടിതാ.
നല്ലിടയൻ തേടിച്ചെന്നു കണ്ടു തൻ.
തോളിലേറ്റി കൊണ്ടുവന്നഹോ!

ദൈവ ദൂതരെ പാടീടുവിൻ,
സ്വർ വിശുദ്ധരെ നിങ്ങൾ ആർപ്പിൻ,
രക്ഷിതാവിൻ ആനന്ദം മഹത്തരം,
ഘോഷിക്കേണം നാമെല്ലാവരും.

2 സ്വർഗ്ഗത്തിൽ സന്തോഷം ഉണ്ടിന്നേരത്തിൽ,
രക്ഷപ്പെട്ട പാപിക്കായഹോ!
സ്വർഗ്ഗതാതൻ ഓടി വന്നുടൻ ഇതാ,
സ്നേഹമോടെ ചുംബിച്ചീടുന്നു.

3 സ്വർഗ്ഗത്തിൽ സന്തോഷം ഉണ്ടിന്നേരത്തിൽ,
അങ്കി മേത്തരം കൊടുത്തുടൻ.
മോതിരം വിരൽക്കും പാദരക്ഷയ്ക്കും,
മോദമോടെ താതനേകുന്നു.

4 സ്വർഗ്ഗത്തിൽ സന്തോഷം ഉണ്ടിന്നേരത്തിൽ,
അക്രമങ്ങളാൽ മരിച്ചവർ.
ജീവൻ പ്രാപിച്ചെന്നും സ്വർഗ്ഗരാജ്യത്തിൽ,
ദൈവപൈതലായ് ഭവിച്ചിപ്പോൾ

Text Information
First Line: സ്വർഗ്ഗത്തിൽ സന്തോഷം ഉണ്ടിന്നേരത്തിൽ
Title: സ്വർഗ്ഗത്തിൽ സന്തോഷം
Author: Unknown
Refrain First Line: ദൈവ ദൂതരെ പാടീടുവിൻ
Language: Malayalam
Copyright: Public Domain



Media
MIDI file: MIDI
More media are available on the tune authority page.

Suggestions or corrections? Contact us