15039. സൌമ്യമായ് യേശു ക്ഷണിക്കുന്നിന്നെന്നെ

1 സൌമ്യമായ് യേശു ക്ഷണിക്കുന്നിന്നെന്നെ
ക്ഷണിക്കുന്നേവരെയും
വാതുക്കല്‍ കാത്തു നില്‍ക്കുന്നതു കാണ്‍ക
എനിക്കായും നിനയ്ക്കും

വരൂ, വരൂ, ക്ഷീണിതരായവരെ
യേശു വിളിക്കുന്നു വീട്ടില്‍ ചേര്‍പ്പാനായ്
വിശ്രമിപ്പാന്‍ എന്നേക്കും

2 യേശു യാചിക്കുന്നു, വൈകീടരുതെ,
യാചിക്കുന്നു വരിക
തന്‍ കരുണയെ നീ പാഴാക്കീടല്ലേ
എനിക്കായും നിനയ്ക്കും

3 കാലം പോയ്പോകുന്നു വൈകീടരുതെ,
നമ്മില്‍ നിന്നും എന്നേക്കും
ആസന്നമാകുന്നു മരണദിനം
എനിക്കായും നിനയ്ക്കും

4 വാഗ്ദത്ത സ്നേഹമോ അത്ഭുതമത്രെ
എന്നോടും നിന്നോടുമേ
പാപികളെങ്കിലും ക്ഷമ നല്കുമേ
എനിക്കായും നിനയ്ക്കും

Text Information
First Line: സൌമ്യമായ് യേശു ക്ഷണിക്കുന്നിന്നെന്നെ
Title: സൌമ്യമായ് യേശു ക്ഷണിക്കുന്നിന്നെന്നെ
Author: Will Lamartine Thompson (1880)
Translator: Simon Zachariah
Refrain First Line: വരൂ, വരൂ, ക്ഷീണിതരായവരെ
Language: Malayalam
Copyright: Public Domain



Media
MIDI file: MIDI
More media are available on the tune authority page.

Suggestions or corrections? Contact us