14918. യേശു ചൊല്ലുന്നു നന്നായ് വിളങ്ങാൻ

1 യേശു ചൊല്ലുന്നു നന്നായ് വിളങ്ങാൻ
ചെറു തിരി കോണിൽ പ്രകാശിക്കും പോൽ
ഈ ലോകാന്ധകാരെ നാം ശോഭിക്ക
നിൻ ചെറു കോണിൽ നീ, ഞാൻ എന്റേതിൽ

2 യേശു ചൊല്ലുന്നു വിളങ്ങെനിക്കായ്
വെട്ടം മങ്ങിയതാ-കിലറിയും താൻ
സ്വർഗ്ഗത്തിൽ നിന്നു നോ-ക്കും നമ്മെ താൻ
നിൻ ചെറു കോണിൽ നീ, ഞാൻ എന്റേതിൽ

3 യേശു ചൊല്ലുന്നു പിന്നെല്ലാർക്കായും
പാപം, ദുഖം, മുട്ടും, ലോകത്തിൽ എല്ലാം
ചുറ്റും അന്ധകാരം; നാം ശോഭിക്ക
നിൻ ചെറു കോണിൽ നീ, ഞാൻ എന്റേതിൽ

4 യേശു ചൊല്ലുന്നു അദ്ധ്വാനിക്ക നീ
പാപികളെ തേടി രക്ഷിച്ചീടുക
താൻ തുണയ്ക്കും നമ്മെ നാം ശോഭിക്കിൽ
നിൻ ചെറു കോണിൽ നീ, ഞാൻ എന്റേതിൽ

Text Information
First Line: യേശു ചൊല്ലുന്നു നന്നായ് വിളങ്ങാൻ
Title: യേശു ചൊല്ലുന്നു നന്നായ് വിളങ്ങാൻ
English Title: Jesus bids us shine
Author: Susan Warner
Translator: Simon Zachariah
Language: Malayalam
Copyright: Public Domain
Tune Information
Name: [യേശു ചൊല്ലുന്നു നന്നായ് വിളങ്ങാൻ]
Composer: Edwin Othello Excell
Key: G Major or modal
Copyright: Public Domain



Media
MIDI file: MIDI
More media are available on the tune authority page.

Suggestions or corrections? Contact us