14910. യേശു ഇന്നു ജനിച്ചു

1 യേശു ഇന്നു ജനിച്ചു
ദൈവം അവതരിച്ചു
നമ്മെ രക്ഷിച്ചീടാന്‍-

പല്ലവി:
ദൈവത്തിന്നു സ്തോത്രം
സ്തോത്രം സ്തോത്രം സ്തോത്രം
ദൈവത്തിന്നു സ്തോത്രം
നാമെല്ലാരും പാടേണം—

2 ദാവീദിന്‍റെ ഗ്രാമത്തില്‍
ബേത്ലഹേം നഗരത്തില്‍
ശിശു ഭൂജാതനായ്‌— [പല്ലവി]

3 ദൈവ ദൂതന്മാര്‍ വന്നു
ലോകരോടറിയിച്ചു
ഈ സുവിശേഷത്തെ— [പല്ലവി]

4 ദൈവത്തിനു മഹത്വം
മര്‍ത്യരില്‍ പ്രസാദവും
സമ്പൂര്‍ണ്ണമായ്‌ വന്നു— [പല്ലവി]

5 യൂദന്മാരഖിലവും
ശേഷം സര്‍വ്വജനവും
ഐക്യമായ്‌ പാടണം— [പല്ലവി]

Text Information
First Line: യേശു ഇന്നു ജനിച്ചു
Title: യേശു ഇന്നു ജനിച്ചു
Author: Unknown
Refrain First Line: ദൈവത്തിന്നു സ്തോത്രം
Language: Malayalam
Copyright: Public Domain
Tune Information
Name: [യേശു ഇന്നു ജനിച്ചു]
Composer: Samuel Ashmead (1847)
Key: G Major or modal
Copyright: Public Domain



Media
MIDI file: MIDI
More media are available on the tune authority page.

Suggestions or corrections? Contact us