14906. യുദ്ധേരാജമുടി നേടാൻ

1 യുദ്ധേ രാജ മുടി നേടാൻ, യാത്ര ദൈവസുതൻ
മുൻപേ-കുന്നു തൻ ചെങ്കൊടി തൻ പിൻ ചെല്ലുന്നതാർ?
കഷ്ടപാത്രം കുടിക്കുന്നോൻ, ക്ലേശത്തെ ജയിച്ചോൻ
ക്ഷാന്തിയിൽ തൻ ക്രൂശ്ശെടുപ്പോൻ
തൻ പിൻ ചെല്ലുമവൻ.

2 പ്രേതക്കുഴിക്കപ്പുറം ക-ണ്ടാദ്യ-രക്തസാക്ഷി
വീക്ഷിച്ചു നാഥനെ സ്വർഗേ, രക്ഷിപ്പാൻ യാചിച്ചു
മൃത്യു ക്ലേശമദ്ധ്യത്തിലും, കർത്തൻ ക്ഷമിച്ചപോൽ
പ്രാർത്ഥിച്ചു തൻ ഹിംസകർക്കായ്
തൻ പിൻ ചെല്ലുന്നതാർ?

3 ആത്മസ്നാനമേറ്റോരൽപ തേജോവൃത സംഘം
പ്രത്യാശയാൽ പന്തിരുവർ മൃത്യു കൂട്ടാക്കാതെ
ക്രൂരവാളും സിംഹവായും നേരിട്ടു നിർഭയം
വെട്ടുവാൻ ഗളം കൊടുത്താർ
ആരവർ പിൻ ചെല്ലും?

4 നരർ, ബാലർ മാതാ, കന്യാ ഒരു ശ്രേഷ്ഠ സൈന്യം
ഭാസുരാങ്കി ധരിച്ചുസിം-ഹാസന മുൻ പാടും
കടുംതൂക്കേ മോക്ഷേ ചെന്നാർ, കൊടുംനോവേറ്റിവർ
നാഥാ ഞങ്ങൾക്കും താ കൃപ
അവരിൻ പിൻ ചെൽവാൻ

Text Information
First Line: യുദ്ധേ രാജ മുടി നേടാൻ, യാത്ര ദൈവസുതൻ
Title: യുദ്ധേരാജമുടി നേടാൻ
English Title: The Son of God goes forth to war
Author: Reginald Heber
Translator: Unknown
Meter: 76.76 D
Language: Malayalam
Copyright: Public Domain
Tune Information
Name: ELLACOMBE
Meter: 76.76 D
Key: B♭ Major
Source: Gesangbuch der H. W. K. Hofkapelle, 1784
Copyright: Public Domain



Media
Adobe Acrobat image: PDF
MIDI file: MIDI
Noteworthy Composer score: Noteworthy Composer Score
More media are available on the tune authority page.

Suggestions or corrections? Contact us