14895. മോദം ഭൂമൗ, രാജൻ വന്നു

1 മോദം ഭൂമൗ, രാജൻ വന്നു
മേദിനി കൈക്കൊൾക,
ഹൃദയങ്ങൾ തുറന്നീടിൻ
സ്വർ സൃഷ്ടങ്ങൾ പാടീൻ

2 മോദം ഭൂമൗ, യേശു വാഴ്ക
മാനുഷർ പാടട്ടെ,
ശൈലം, നിലം, ജലം, ശിഖ
സമസ്തം പാടട്ടെ

3 വേണ്ടാ പാപം, ദുഃഖം ഇനി
വേണ്ടാ മുള്ളും ഭൂമൗ
തിന്മ വന്നേടത്തോളം താൻ
നന്മ വരുത്തുന്നു.

4 നീ-തി,ത്തേജ-സ്‌നേ-ഹാത്ഭുതം
ജാതികൾ കാണവെ,
കാരുണ്യം സ-ത്യം നോക്കിത്താൻ
ധരണി വാഴുന്നു.

Text Information
First Line: മോദം ഭൂമൗ, രാജൻ വന്നു
Title: മോദം ഭൂമൗ, രാജൻ വന്നു
Author: Isaac Watts
Translator: Unknown
Language: Malayalam
Copyright: Public Domain
Tune Information
Name: [മോദം ഭൂമൗ, രാജൻ വന്നു]
Composer: Lowell Mason
Key: D Major
Copyright: Public Domain



Media
MIDI file: MIDI
More media are available on the tune authority page.

Suggestions or corrections? Contact us