14885. മാനവരെ രക്ഷിച്ചിടുവാനായ്

1 മാനവരെ രക്ഷിച്ചിടുവാനായ്
വാനത്തിൽ നിന്നിഹത്തിൽ വന്നു താൻ
ജീവനേകിയോരേശു
ഭൂവിൽ തിരികെ വരും

പല്ലവി:
വേഗമേശു രക്ഷകനാഗമിച്ചിടും
മേഘമതാം വാഹനേ- (2)

2 തൻ ശുദ്ധരെ ആകാശെകൂട്ടുവാൻ
യേശുവരുന്നു താമസം വിനാ
പാർത്തലത്തിൽ നിന്നഹോ
ചേർത്തീടും തൻ സന്നിധൗ [പല്ലവി]

3 നിങ്ങളുടെ അരകൾ കെട്ടിയും
ഭംഗിയോടെ ദീപം വിളങ്ങിയും
കർത്താവിൻ വരവിന്നായ്
കാത്തീടുവിൻ സർവ്വദാ [പല്ലവി]

4 കുഞ്ഞാടിന്റെ കല്ല്യാണം വന്നിതാ
കാന്ത അലംകൃതമനോഹരി
ക്ഷണിക്കപ്പെട്ടോരെല്ലാം
ധന്യരഹോ എന്നുമേ [പല്ലവി]

Text Information
First Line: മാനവരെ രക്ഷിച്ചിടുവാനായ്
Title: മാനവരെ രക്ഷിച്ചിടുവാനായ്
English Title: Who, who are these beside the chilly wave
Author: Tulius Clinton O'Kane
Translator: Unknown
Refrain First Line: വേഗമേശു രക്ഷകനാഗമിച്ചിടും
Language: Malayalam
Copyright: Public Domain
Tune Information
Name: [മാനവരെ രക്ഷിച്ചിടുവാനായ്]
Composer: Tulius Clinton O'Kane
Key: E♭ Major
Copyright: Public Domain



Media
MIDI file: MIDI
More media are available on the tune authority page.

Suggestions or corrections? Contact us