14876. മഹത്വത്തിൽ ശുദ്ധരൊത്തു

1 മഹത്വത്തിൽ ശുദ്ധരൊത്തു ഉയിർപ്പിനെ പാടിടാം,
മരണവും ദുഖമതും എന്നെന്നേക്കും മാഞ്ഞുപോയ്.
മേഘം നീങ്ങി ചുറ്റുപാടും കാറ്റും കോളും നീങ്ങിപ്പോയ്,
ദൈവതുല്ല്യം നാം ഉയിർത്തു നിത്യ ശാന്തി പൂകിടും.

2 ഭൂവിൽ ആരും കണ്ടിടാത്ത അത്യന്തമഹത്വമേ!
കാംക്ഷിച്ചുള്ള ശുദ്ധരാരും കണ്ടിടാത്ത മോദമേ!
കർത്തൻ നമുക്കൊരുക്കുന്നു ദൈവത്തിൻ നിർണ്ണയത്താൽ,
താഴ്മയുള്ളോർ പങ്കിടുമേ ക്രിസ്തു മൂലം സ്വർഗ്രഹേ.

3 ഒരിക്കൽ മരിച്ച യേശു വാണീടുന്നു നിത്യനായ്,
അമർത്യരായ് ദൈവമക്കൾ തല പൊക്കി പാടിടാം!
പൂർവ്വീകപിതാക്കന്മാരും കാംക്ഷിച്ച ശുദ്ധന്മാരും,
പ്രവാചക ഗണമെല്ലാം പാർത്തീടുന്നു കാംക്ഷയായ്.

4 നിത്യജീവൻ! എത്ര ശുദ്ധർ! എത്രയോ വൻ ആനന്ദം!
ഇടി നാദം മുഴങ്ങുമ്പോൾ ശുദ്ധർ നിൽക്കും തൻ മുമ്പിൽ!
തിളങ്ങുന്ന തൻ നിവാസം, വാഞ്ചിക്കുന്നേ എത്തിടാൻ,
അനാദിയായ് ദൈവപുത്രൻ ക്രിസ്തുവൊത്തു വാണിടും.

Text Information
First Line: മഹത്വത്തിൽ ശുദ്ധരൊത്തു ഉയിർപ്പിനെ പാടിടാം
Title: മഹത്വത്തിൽ ശുദ്ധരൊത്തു
English Title: Sing with all the saints in glory
Author: William J. Irons
Translator: Simon Zachariah
Language: Malayalam
Copyright: Public Domain
Tune Information
Name: ODE AN DIE FREUDE
Composer: Ludwig van Beethoven
Arranger: E. Hodges
Key: G Major or modal
Copyright: Public Domain



Media
Adobe Acrobat image: PDF
MIDI file: MIDI
Noteworthy Composer score: Noteworthy Composer Score
More media are available on the tune authority page.

Suggestions or corrections? Contact us