14873. മർത്യ ദേഹം പൂണ്ടവരെല്ലാം

1 മർത്യ ദേഹം പൂണ്ടവരെല്ലാം
മൌനം പാലിക്കാം ഭയത്താൽ
ലൌകീക ചിന്തകൾ വെടിഞ്ഞു
അനുഗ്രഹം പ്രാപിച്ചീടാം
ക്രിസ്തു ഭൂമിയിൽ വരു-ന്നൂ
പൂർണ്ണഭക്തിയാൽ വണങ്ങാം

2 മേരിയിൽ പിറന്നൊരു രാജൻ
ഭൂമിക്കും മുൻ ഉത്ഭവിച്ചോൻ
രക്തം ജഡം രൂപമെടുത്തു
മാനുഷനായ് തീർന്ന ദൈവം
സ്വർഗ്ഗ അപ്പമായ് താൻ നൽ-കി
വിശ്വസിച്ചോർക്കായ് സ്വയത്തെ

3 സ്വർഗ്ഗ ദൂതർ ആസകലവും
എതിരേറ്റു വന്നീടുന്നു
കാത്തിരിപ്പിൻ കാലം കഴിഞ്ഞു
വെളിച്ചം ഇറങ്ങി വന്നു.
പാതാളത്തിൻ ശക്തി മാ-ഞ്ഞു
അന്ധകാരം പോയ് മറഞ്ഞു.

4 ആറു ചിറകുള്ളോരു സാരാഫ്
ഉറക്കമില്ലാ ചെറൂബിം
മുഖം മറയ്ക്കുന്നു തൻ മുൻപിൽ
ആർപ്പിടുന്നു നിർത്തീടാതെ
അത്യുന്നതനു ഹല്ലേ-ലൂയ്യാ
ഹല്ലേലൂയ്യാ ഹാ-ലേലൂയാ.

Text Information
First Line: മർത്യ ദേഹം പൂണ്ടവരെല്ലാം
Title: മർത്യ ദേഹം പൂണ്ടവരെല്ലാം
English Title: Let all mortal flesh keep silence
Translator (English): Gerard Moultrie
Translator (Malayalam): Simon Zachariah
Meter: 87.87.87
Language: Malayalam
Source: Liturgy of St. James, 4th Century
Copyright: Public Domain
Tune Information
Name: PICARDY
Meter: 87.87.87
Key: d minor or modal
Source: Traditional French melody, 17th Century
Copyright: Public Domain



Media
Adobe Acrobat image: PDF
MIDI file: MIDI
Noteworthy Composer score: Noteworthy Composer Score
More media are available on the tune authority page.

Suggestions or corrections? Contact us