14865. ഭൂലോകമാം വനാന്തരത്തിലൂടെ

1 ഭൂലോകമാം വനാന്തരത്തിലൂടെ
നാൾതോറുമുള്ള യാത്രയതിൽ ഞാൻ
ക്ഷീണിച്ചു കാൽകരം കുഴഞ്ഞു നാവും
താണീടുന്ന സമയമെപ്പോഴും

യേശുവിൻ സ്നേഹമാം മടിയിൽ
ആശ്വസിക്കാം അനുദിനമെനിക്കു

2 എന്നാത്മാവിൻ നാശം ചെയ്തിടുവാനായ്
എന്നും ശ്രമിക്കുന്ന വൈരികളാം
സാത്താനും ലോകം ജഡം എന്നിവരിൻ
കൂർത്ത ശരങ്ങൾ എന്മേൽ ഏൽക്കുമ്പോൾ

3 രോഗങ്ങൾ മൂലം ദിനം തോറും എന്റെ
ദേഹത്തിൻ ശക്തി ക്ഷയിക്കുമ്പോഴും
ആശ്രയം സർവ്വം നശിച്ചീടുമ്പോഴും
ആശ്രിത വത്സലനാകുന്ന എൻ

4 ലോകത്തിൻ സൗഖ്യം ലേശവുമില്ലാതെ
ഏകാകിയായ ഞാൻ ദുഃഖിക്കുമ്പോഴും
മൽ സഖിമാർ കൈവിടുമ്പോഴും എന്നെ
വാത്സല്യത്തോടാണച്ചീടുന്ന എൻ

Text Information
First Line: ഭൂലോകമാം വനാന്തരത്തിലൂടെ
Title: ഭൂലോകമാം വനാന്തരത്തിലൂടെ
Author: Unknown
Refrain First Line: യേശുവിൻ സ്നേഹമാം മടിയിൽ
Meter: 11.10.11.10 refrain
Language: Malayalam
Copyright: Public Domain
Tune Information
Name: PILGRIMS
Composer: Henry Thomas Smart (1868)
Meter: 11.10.11.10 refrain
Key: E Major
Copyright: Public Domain



Media
Adobe Acrobat image: PDF
MIDI file: MIDI
Noteworthy Composer score: Noteworthy Composer Score
More media are available on the tune authority page.

Suggestions or corrections? Contact us