14842. പേടി വേണ്ട ലേശം

1 പേടി വേണ്ട ലേശം, കൂടെ ഞാനെന്നും
പാർക്കുമെന്ന വാക്കെൻ ദീപമായെന്നും
കൂരിരുട്ടിൻ മദ്ധ്യേ കൂടെ ശോഭിച്ചെൻ
പാത കാണിച്ചീടും, തനിയെ വിടപ്പെടാ.

പല്ലവി:
പോയ് ഭയമെല്ലാം പോയ് ഭയമെല്ലാം
താൻ കൈവിടാ സന്ദേഹം ഇല്ലതിന്നൊട്ടും.

2 ശോഭയേറും പൂക്കൾ വാടി വീഴുന്നു,
സൂര്യകാന്തി കൂടെ മാഞ്ഞു പോകുമേ,
ശാരോൻ താരം യേശു പാർക്കും അന്തികെ,
വാനിൽ കാന്തിയാം താൻ തനിയെ വിട്ടിടുമോ? [പല്ലവി]

3 മാർഗ്ഗം അന്ധകാരം ആയി തീർന്നാലും,
ആപൽക്കാലമെന്റെ ഭാഗ്യമാകിലും,
യേശു നാഥൻ എന്നിൽ ആശ ചേർക്കുന്നു
മോദമേകും വാക്യം തനിയെ വിടപ്പെടാ [പല്ലവി]

Text Information
First Line: പേടി വേണ്ട ലേശം, കൂടെ ഞാനെന്നും
Title: പേടി വേണ്ട ലേശം
English Title: I've seen the lightning flashing
Author: Ludie Day Pickett
Translator: Unknown
Refrain First Line: പോയ് ഭയമെല്ലാം പോയ് ഭയമെല്ലാം
Language: Malayalam
Copyright: Public Domain
Tune Information
Name: [പേടി വേണ്ട ലേശം, കൂടെ ഞാനെന്നും]
Arranger: Fred Jackey
Key: C Major
Copyright: Public Domain



Media
MIDI file: MIDI
More media are available on the tune authority page.

Suggestions or corrections? Contact us