14835. പിളര്‍ന്നോരു പാറയേ! നിന്നില്‍ ഞാന്‍ മറയട്ടേ

1 പിളര്‍ന്നോരു പാറയേ! നിന്നില്‍ ഞാന്‍ മറയട്ടേ.
തുറന്ന നിൻ ചങ്കിലെ രക്തം ജലം പാപത്തെ
നീക്കി സുഖം നൽകട്ടെ മുറ്റും രക്ഷിക്ക എന്നെ

2 കല്പന കാത്തീടുവാൻ ഒട്ടും പ്രാപ്തനല്ലേ ഞാൻ
വൈരാഗ്യമേറിയാലും കണ്ണൂനീർ ചൊരിഞ്ഞാലും
വന്നിടാ പാപനാശം നീ താൻ രക്ഷിക്ക വേണം

3 വെറും കൈയ്യായ് ഞാനങ്ങു ക്രൂശിൽ മാത്രം നമ്പുന്നു
നഗ്നൻ ഞാൻ നിൻ വസ്ത്രം താ ഹീനൻ ഞാൻ നിൻ കൃപതാ
മ്ലേഛനായ് വരുന്നിതാ സ്വച്ഛനാക്കൂ്കു രക്ഷകാ

4 എന്നിലോടുന്നീശ്വാസം വിട്ടെൻ കണ്മങ്ങുന്നേരം
സ്വർലോക ഭാഗ്യം ചേർന്നു നിന്നെ ഞാൻ കാണുന്നങ്ങു
പിളർന്നോരു പാറയേ നിന്നിൽ ഞാൻ മറയട്ടെ

Text Information
First Line: പിളര്‍ന്നോരു പാറയേ! നിന്നില്‍ ഞാന്‍ മറയട്ടേ
Title: പിളര്‍ന്നോരു പാറയേ! നിന്നില്‍ ഞാന്‍ മറയട്ടേ
English Title: Rock of ages, cleft for me
Author: Augustus Montague Toplady
Translator: Thomas Koshy
Language: Malayalam
Copyright: Public Domain



Media
MIDI file: MIDI
More media are available on the tune authority page.

Suggestions or corrections? Contact us