14834. പാപികളെ വന്നീടുവിൻ

1 പാപികളെ വന്നീടുവിൻ
സുവിശേഷത്തിൻ സദ്യക്കായ്
ദൈവ അതിഥിയായ് വരൂ
തൻ ക്ഷണനം നീ തള്ളല്ലെ

2 ദൈവ വിളി ഞാൻ ഘോഷിക്കും
എല്ലാരേയും വിളിക്കുന്നു
പാപികളെ വന്നീടുവിൻ
എല്ലാം നിവർത്തിച്ചേശു താൻ

3 അരിഷ്ട പാപീ നീ വരൂ
അലയും നീ വിശ്രാമം കൊൾ
ദരിദ്രരെ അരിഷ്ടരേ
ശ്രവിച്ചീടിൻ ക്രിസ്തൻ വിളി

4 വന്നു പങ്കാളിയാകുവിൻ
പാപം വിട്ടു തൻ സദ്യയിൽ
നല്ലവനാം നിൻ ദൈവത്തിൻ
ദേഹം രക്തം രുചിച്ചിടീൻ

5 ആശയറ്റുള്ളോരാത്മാവേ
നിന്നോടായ് ഞാൻ വിളിക്കുന്നു
ക്രിസ്തു മരിച്ചു നീ ജീ-വിപ്പാൻ
താൻ മൂലം നീ നൽ ശുദ്ധനായ്‌

6 ദൈവ ശബ്ദം ഞാൻ ചൊല്ലട്ടെ
ക്രിസ്തുവിൽ വന്നു ജീവിക്ക
തൻ സ്നേഹം മുറ്റും വ-രിയട്ടെ
വ്യർത്ഥമാക്കല്ലേ രക്ഷയെ

7 നിർബന്ധിക്കുന്നു തൻ സ്നേഹം
കീഴ്പെടുത്തുന്നു തൻ സ്നേഹം
ദൈവസ്നേഹം വിട്ടോടാതെ
തൻ സ്നേഹചൂടിൽ ശാന്തി കൊൾ

8 രക്തമൂറും തൻ യാഗം കാണ്‍
കണ്‍ തുറന്നു നീ ദർശ്ശിക്ക
ക്രൂശതിൻ രക്ഷ ദിവ്യമാം
സൗജന്യമായ് നീ പ്രാപിക്ക

9 ഇന്നു തന്നെ രക്ഷാദിനം,
ഒട്ടും നീ താമസിക്കല്ലേ
ഇക്ഷണം നീ വന്നീടുക
അവന്നായ് നീ ജീവിക്കുക

Text Information
First Line: പാപികളെ വന്നീടുവിൻ
Title: പാപികളെ വന്നീടുവിൻ
English Title: Come, sinners to the gospel feast
Author: Charles Wesley
Translator: Simon Zachariah
Meter: LM
Language: Malayalam
Copyright: Public Domain
Tune Information
Name: HURSLEY
Meter: LM
Key: F Major or modal
Source: Katholisches Gesangbuch (Vienna, Austira: 1774)
Copyright: Public Domain



Media
Adobe Acrobat image: PDF
MIDI file: MIDI
Noteworthy Composer score: Noteworthy Composer Score
More media are available on the tune authority page.

Suggestions or corrections? Contact us