14817. പട്ടണവാതിലപ്പുറം

1 പട്ടണ-വാതിലപ്പുറം
ഹരിതമാം കുന്നിൽ
എൻ നാഥനെ കുരിശതിൽ
തൂക്കിയെൻ രക്ഷക്കായ്!

2 ഹാ തൻ സ്നേഹം മഹത്തരം
നാമും സ്നേഹിക്കേണം.
വീണ്ടെടുപ്പിൻ രക്തത്തിന്നായ്
തൻ വേല തികയ്കാം.

3 അവർണ്ണനീയം ചൊല്ലുവാൻ
താൻ ഏറ്റ വേദന!
എൻ പേർക്കായ് എല്ലാം സഹിച്ചു
മരണത്തോളം താൻ!

4 എൻ പാപ മോചനം നേടാൻ,
താൻ ക്രൂശിൽ മരിച്ചു.
നാം സ്വർഗ്ഗലോകം പൂകിടാൻ,
താൻ ചിന്തി തൻ രക്തം.

5 പാപത്തിൻ പരിഹാരമായ്
മറ്റൊന്നും പോരാഞ്ഞു,
താൻ മാത്രം ശക്തൻ പ്രാപ്തൻ താൻ
വിണ്‍ വാതിൽ തുറപ്പാൻ.

Text Information
First Line: പട്ടണ-വാതിലപ്പുറം
Title: പട്ടണവാതിലപ്പുറം
English Title: There is a green hill far away
Author: Cecil F. Alexander
Translator: Simon Zachariah
Meter: CM
Language: Malayalam
Copyright: Public Domain
Tune Information
Name: HORSLEY
Composer: William Horsley (1844)
Meter: CM
Key: E♭ Major
Copyright: Public Domain



Media
More media are available on the tune authority page.

Suggestions or corrections? Contact us