14698. ദിവ്യ വിളി കേട്ടു തൻ വിശുദ്ധന്മാർ

1 ദിവ്യ വിളി കേട്ടു തൻ വിശുദ്ധന്മാർ,
കാലമെത്രയായി പിൻ ചെല്ലുന്നിതാ.
ആത്മവരം വേറെ, ലക്ഷ്യം ഒന്നത്രേ,
താലന്തുകൾ വേറെ, കിരീടം ഒന്നു!

പല്ലവി:
ദിവ്യ വിളി കേട്ടു തൻ വിശുദ്ധന്മാർ,
കാലമെത്രയായി പിൻ ചെല്ലുന്നിതാ.

2 സ്നേഹ ശോഭ വാഴും ആ സാമ്രാജ്യത്തിൽ,
വിശ്വാസാൽ നാം കാണും അദ്ധ്വാനിക്ക നാം
പ്രവാചകർ ചൊല്ലി, ശുദ്ധർ സാക്ഷിച്ചു,
സംഗീതജ്ഞർ പാടി, വീരർ മരിച്ചു! [പല്ലവി]

3 വീഴ്ചയിലും പിന്നെ വാഴ്ച തന്നിലും,
ഏകരല്ല നാമോ ദൈവമക്കളാം.
ദൈവേഷ്ടത്താൽ നമ്മൾ ബ-ന്ധിതരത്രെ,
ഒന്നിച്ചങ്ങു നീങ്ങാം ലക്ഷ്യം നേടീടാൻ! [പല്ലവി]

Text Information
First Line: ദിവ്യ വിളി കേട്ടു തൻ വിശുദ്ധന്മാർ
Title: ദിവ്യ വിളി കേട്ടു തൻ വിശുദ്ധന്മാർ
English Title: Forward, through the ages
Author: Frederick L. Hosmer
Translator: Simon Zachariah
Refrain First Line: ദിവ്യ വിളി കേട്ടു തൻ വിശുദ്ധന്മാർ
Meter: 11.11.11 D
Language: Malayalam
Copyright: Public Domain
Tune Information
Name: ST. GERTRUDE
Composer: Arthur Seymour Sullivan (1871)
Meter: 11.11.11 D
Key: E♭ Major
Copyright: Public Domain



Media
Adobe Acrobat image: PDF
MIDI file: MIDI
Noteworthy Composer score: Noteworthy Composer Score
More media are available on the tune authority page.

Suggestions or corrections? Contact us