14639. ഞാന്‍ വരുന്നു ക്രൂശിങ്കല്‍ സാധു ക്ഷീണന്‍ കുരുടന്‍

1 ഞാന്‍ വരുന്നു ക്രൂശിങ്കല്‍ സാധു ക്ഷീണന്‍ കുരുടന്‍
സര്‍വ്വവും എനിക്കെച്ചില്‍ പൂര്‍ണ്ണരക്ഷ കാണും ഞാന്‍

പല്ലവി:
ശരണം എന്‍ കര്‍ത്താവേ! വാഴ്ത്തപ്പെട്ട കുഞ്ഞാടെ
താഴ്മയായ് കുമ്പിടുന്നു രക്ഷിക്ക എന്നെ ഇപ്പോള്‍

2 വാഞ്ചിച്ചു നിന്നെ എത്ര, ദോഷം വാണെന്നില്‍ എത്ര!
ഇമ്പമായ് ചൊല്ലുന്നേശു ഞാന്‍ കഴുകീടും നിന്നെ. [പല്ലവി]

3 മുറ്റും ഞാന്‍ തരുന്നിതാ ഭൂനിക്ഷേപം മുഴുവന്‍
ദേഹം ദേഹി സമസ്തം എന്നേക്കും നിന്റേതു ഞാന്‍ [പല്ലവി]

4 യേശു വന്നെന്നാത്മത്തെ നിറക്കുന്നു പൂര്‍ത്തിയായ്
സുഖമെന്നും പൂര്‍ണ്ണമായ് മഹത്വം കുഞ്ഞാട്ടിനു [പല്ലവി]

5 എന്നാശ്രയം യേശുവില്‍ വാഴ്ത്തപ്പെട്ടകുഞ്ഞാട്ടില്‍
താഴ്മയായ് കുമ്പിടുന്നു രക്ഷിക്കുന്നിപ്പോളേശു [പല്ലവി]

Text Information
First Line: ഞാന്‍ വരുന്നു ക്രൂശിങ്കല്‍ സാധു ക്ഷീണന്‍ കുരുടന്‍
Title: ഞാന്‍ വരുന്നു ക്രൂശിങ്കല്‍ സാധു ക്ഷീണന്‍ കുരുടന്‍
English Title: I am coming to the cross
Author: William McDonald (1870)
Translator: Thomas Koshy, 1857-1940
Refrain First Line: ശരണം എന്‍ കര്‍ത്താവേ! വാഴ്ത്തപ്പെട്ട കുഞ്ഞാടെ
Language: Malayalam
Copyright: Public Domain



Media
MIDI file: MIDI
More media are available on the tune authority page.

Suggestions or corrections? Contact us