14616 | The Cyber Hymnal#14617 | 14618 |
Text: | ജയം ജയം യേശുവിന്നു |
Author: | Volbrecht Nagel |
Tune: | CLEMENTINE |
Media: | MIDI file |
1 ജയം ജയം യേശുവിന്നു ദിവ്യ രക്ഷകൻ ഇതാ
ചാവിൻ കല്ലറയിൽ നിന്നു ഉയിർത്തു ഹല്ലെലൂയ്യാ!
ജയം ജയം ഹല്ലേലൂയ്യ! വാഴ്ക ജീവദായക (2)
ചത്ത കർമ്മങ്ങളിൽ നിന്നും യേശു നമ്മെ രക്ഷിച്ചു
നമ്മിൽ ജീവിക്കുന്നതിന്നു തന്നെത്താൻ പ്രതിഷ്ഠിച്ചു.
2 മൃത്യുവിൻ ഭയങ്കരത്വം നീങ്ങി തൻ ഉയിർപ്പിനാൽ
നിത്യജീവന്റെ ഇമ്പങ്ങൾ വന്നു സുവിശേഷത്താൽ
3 മണ്മയമാം ഈ ശരീരം ആത്മമയമാകുവാൻ
കാഹളം ധ്വനിക്കുന്നേരം കല്പ്പിച്ചീടും രക്ഷകൻ
4 നെടുവീർപ്പും കണ്ണുനീരും ദുഖവും വിലാപവും
നൊടി നേരം കൊണ്ടു തീരും പിന്നെയില്ല ശാപവും
5 ജീവന്നുള്ള രക്ഷിതാവിൻ കൂടെ നാമും ജീവിക്കും
എന്നെന്നേക്കും തൻ പിതാവിൻ രാജ്യത്തിൽ ആനന്ദിക്കും
Text Information | |
---|---|
First Line: | ജയം ജയം യേശുവിന്നു ദിവ്യ രക്ഷകൻ ഇതാ |
Title: | ജയം ജയം യേശുവിന്നു |
Author: | Volbrecht Nagel |
Refrain First Line: | ജയം ജയം ഹല്ലേലൂയ്യ! വാഴ്ക ജീവദായക |
Language: | Malayalam |
Copyright: | Public Domain |
Tune Information | |
---|---|
Name: | CLEMENTINE |
Key: | F Major or modal |
Copyright: | Public Domain |
Media | |
---|---|
Adobe Acrobat image: | |
MIDI file: | MIDI |
Noteworthy Composer score: | Noteworthy Composer Score |