14569. കഷ്ടമായ് നിന്ദയായ്, ദൂരെയാ കുന്നിന്മേൽ

1 കഷ്ടമായ് നിന്ദയായ്, ദൂരെയാ കുന്നിന്മേൽ
കാണ്മൂനാം ആ പാഴ് ക്രൂശതിനെ.
സ്നേഹിപ്പൂ അതിനെ, സർവ്വത്തിൽ സർവ്വമായ്
രക്ഷിപ്പതു വൻ പാപികളെ

പല്ലവി:
പ്രശംസിക്കും ഞാൻ പാഴ് ക്രൂശതിൽ
വെടിയും മഹത്വമെല്ലാംഞാൻ
പാഴ് ക്രൂശതിൽ ചേർന്നിരിക്കും
കിരീടം ഞാൻ പ്രാപിപ്പോളം [പല്ലവി]

2 ലോകത്തിൻ നിന്ദയാം ജീർണ്ണമാം ക്രൂശതോ
ആകർഷിക്കുന്നതേറ്റമെന്നെ
കാൽവറി കുന്നതിൽ, എൻ പാപം പോക്കാനായ്
യാഗമായ് ദൈവ കുഞ്ഞാടായോൻ [പല്ലവി]

3 പാഴ് ക്രൂശിൽ കാണ്മൂ ഞാൻ, ദിവ്യമാം ചോരയെ
അത്യത്ഭുതമാം തൻ സ്നേഹത്തെ
എന്നെ വീണ്ടീടുവാൻ എൻ പാപം മോചിപ്പാൻ
മരിച്ചവൻ ആ പാഴ് ക്രൂശതിൽ [പല്ലവി]

4 പാഴ് ക്രൂശിൻ സാക്ഷിയായ് പാർക്കും വിശ്വസ്തനായ്
സന്തോഷമായ് ഞാൻ ഏൽക്കും നിന്ദ
അന്നൊരു നാളതിൽ എന്നെ ചേർത്തീടുമേ
മഹത്വമെനിക്കേകീടുമേ [പല്ലവി]

Text Information
First Line: കഷ്ടമായ് നിന്ദയായ്, ദൂരെയാ കുന്നിന്മേൽ
Title: കഷ്ടമായ് നിന്ദയായ്, ദൂരെയാ കുന്നിന്മേൽ
English Title: On a hill far away stood an old rugged cross
Author: George Bennard
Translator: Simon Zachariah
Refrain First Line: പ്രശംസിക്കും ഞാൻ പാഴ് ക്രൂശതിൽ
Language: Malayalam
Copyright: Public Domain



Media
MIDI file: MIDI
More media are available on the tune authority page.

Suggestions or corrections? Contact us