14543. ഒരു ശാസ്ത്രി പണ്ടീശങ്കല്‍ വന്നു

1 ഒരു ശാസ്ത്രി പണ്ടീശങ്കല്‍ വന്നു
ശരി മാര്‍ഗ്ഗമാരായാന്‍ രക്ഷ നേടാന്‍
അവനേറ്റം ലളിതമായ് സത്യമായ് ഓതി
വീണ്ടും ജനിക്കണം

പല്ലവി:
നീ വീണ്ടും ജനിക്കണം- നീ വീണ്ടും ജനിക്കണം
ഞാന്‍ സത്യമായ് സത്യമായ് നിന്നോട് ചൊല്ലുന്നു
വീണ്ടും ജനിക്കണം

2 നരരേ നിങ്ങള്‍ ഈ വാക്കിനെ കേള്‍പ്പിന്‍
പരനേശുവോതിയ സത്യവിജ്ഞാനം
ഈ ദൂതു കേട്ടിന്നു പാഴില്‍ പോകാതെ
വീണ്ടും ജനിക്കണം [പല്ലവി]

3 ഭാസുരമായോരന്തം ഗമിപ്പോരേ
രക്ഷണ്യ ഗാനമൊന്നായ് പാടുവോരേ
നിത്യമാം ജീവനെ കൈക്കൊള്‍വതിന്നു
വീണ്ടും ജനിക്കണം [പല്ലവി]

4 നിന്നുള്ളം കാണാന്‍ കൊതികൊള്ളുന്ന കര്‍ത്തന്‍
ധന്യനായ് സ്വര്‍ലോകെ കാവല്‍ നില്‍ക്കുന്നു
ശ്രദ്ധയായ് കേള്‍ക്കുകവന്‍ മധുരോക്തി
വീണ്ടും ജനിക്കണം [പല്ലവി]

Text Information
First Line: ഒരു ശാസ്ത്രി പണ്ടീശങ്കല്‍ വന്നു
Title: ഒരു ശാസ്ത്രി പണ്ടീശങ്കല്‍ വന്നു
English Title: A ruler once came to Jesus by night
Author: William T. Sleeper
Translator: J. Joseph
Refrain First Line: നീ വീണ്ടും ജനിക്കണം- നീ വീണ്ടും ജനിക്കണം
Language: Malayalam
Copyright: Public Domain
Tune Information
Name: [ഒരു ശാസ്ത്രി പണ്ടീശങ്കല്‍ വന്നു]
Composer: George Coles Stebbins
Key: E♭ Major
Copyright: Public Domain



Media
MIDI file: MIDI
More media are available on the tune authority page.

Suggestions or corrections? Contact us