14535. ഏറെയായ് ഞാൻ അറിയേണം

1 ഏറെയായ് ഞാൻ അറിയേണം,
ഏറെയായി തൻ കൃപ വേണം,
ഏറെയായ് തൻ രക്ഷ കാണണം,
എൻ പേർക്കായി താൻ മരിച്ചതാൽ.

പല്ലവി:
യേ-ശുവേ അറിഞ്ഞു,
ഏ-റെ ഞാൻ സ്നേഹി-ച്ചു,
രക്ഷയിൻ പൂ-ർത്തി കണ്ടുടൻ,
തൻ സ്നേഹ ത്യാഗം ഓർത്തിടും.

2 തൻ ഇഷ്ടം ഞാൻ പഠി-ക്കേണം,
തൻ ശുദ്ധിയെ കാംക്ഷി-ക്കേണം,
അഭ്യസിപ്പിക്ക ആത്മാവേ,
ക്രിസ്തുവിൻ ഇഷ്ടം ഉ-ണ്മയായ്. [പല്ലവി]

3 തൻ വചനത്താൽ കാണിക്ക,
കർത്തൻ കൂട്ടായ്‍മ ഏകുക,
എങ്ങും തൻ ശബ്ദം കേൾക്കുവാൻ,
വാഗ്ദത്തം സ്വന്തമാക്കുവാൻ. [പല്ലവി]

4 തൻ സിംഹാസ-നം ദർശിപ്പാൻ,
തൻ മഹത്വത്തെ കാണുവാൻ,
തൻ രാജ്യമേന്മ പ്രാപിപ്പാൻ,
തൻ വരവിങ്കൽ രാജനേ. [പല്ലവി]

Text Information
First Line: ഏറെയായ് ഞാൻ അറിയേണം
Title: ഏറെയായ് ഞാൻ അറിയേണം
English Title: More about Jesus would I know
Author: Eliza E. Hewitt (1887)
Translator: Simon Zachariah
Refrain First Line: യേ-ശുവേ അറിഞ്ഞു
Language: Malayalam
Copyright: Public Domain
Tune Information
Name: [ഏറെയായ് ഞാൻ അറിയേണം]
Composer: John Robson Sweney
Key: A♭ Major
Copyright: Public Domain



Media
MIDI file: MIDI
More media are available on the tune authority page.

Suggestions or corrections? Contact us