14525. എന്നെ രക്ഷിപ്പാൻ

1 എന്നെ ര-ക്ഷിപ്പാൻ ഉന്നതം വിട്ടു
മന്നിൽ വന്ന കർ-ത്താവേ!
നിന്നെ സ്വ-ർഗ്ഗത്തിൽ നിന്നിഹ കൊണ്ടു
വന്നതു നിൻ സ്നേഹമേ!

പല്ലവി:
ആകർഷിക്ക എന്നെ പ്രിയ രക്ഷകാ
നീ മരിച്ച ക്രൂശിങ്കൽ
ആകർഷിക്ക എന്നെ പ്രിയ രക്ഷകാ!
നിൻ മുറിഞ്ഞ മാർവ്വിങ്കൽ

2 നാവുകൊണ്ടു ചൊല്ലാവതിന്മേൽ നീ
നോവെൻ പേർക്കായേറ്റല്ലോ
ഈ വിധം സ്നേഹം ജീവനാഥാ ഈ
ഭൂവിലാർക്കുമില്ലഹോ! [പല്ലവി]

3 നിങ്കലേക്കെന്നെ ആകർഷി-പ്പാനായ്
രോഗമാം നിൻ ദൂതനെ
നിൻ കരത്താൽ നീ എങ്കൽ അയച്ച
നിൻ കൃപയ്ക്കായ് സ്തോത്രമെ [പല്ലവി]

4 നിൻ സ്വരൂ-പത്തോ-ടനുരൂപമായ്
വരുവാൻ നാളിൽ നാളിൽ
ചൊരികാ-ത്മാവിൻ വരങ്ങൾ എന്നും
നിറവായ് നീ-യെന്നുള്ളിൽ [പല്ലവി]

5 ജീവനു-ള്ളതാം ദൈവ വചനം
സർവ്വ നേര-വുമെന്റെ
പാവനാഹാര-മാവതിന്നെന്നും
ദിവ്യ കൃപ നൽകുക [പല്ലവി]

6 ഉന്നതത്തിൽ നിൻ സന്നിധൗ വന്നു
നിന്നെ ഞാൻ കാണുന്നേരം
എന്നിൽ ഉണ്ടാ-മാ-നന്ദമവർണ്ണ്യം
എന്നുമെ-ന്നേക്കും ഭാഗ്യം. [പല്ലവി]

Text Information
First Line: എന്നെ ര-ക്ഷിപ്പാൻ ഉന്നതം വിട്ടു
Title: എന്നെ രക്ഷിപ്പാൻ
Author: Unknown
Refrain First Line: ആകർഷിക്ക എന്നെ പ്രിയ രക്ഷകാ
Language: Malayalam
Copyright: Public Domain
Tune Information
Name: [എന്നെ ര-ക്ഷിപ്പാൻ ഉന്നതം വിട്ടു]
Composer: William Howard Doane (1875)
Key: A♭ Major
Copyright: Public Domain



Media
Adobe Acrobat image: PDF
MIDI file: MIDI
Noteworthy Composer score: Noteworthy Composer Score
More media are available on the tune authority page.

Suggestions or corrections? Contact us