14516. എന്‍ രക്ഷകാ! എന്‍ ദൈവമേ! നിന്നിലായ നാള്‍ ഭാഗ്യമേ

1 എന്‍ രക്ഷകാ! എന്‍ ദൈവമേ! നിന്നിലായ നാള്‍ ഭാഗ്യമേ
എന്നുള്ളത്തിന്‍ സന്തോഷത്തെ എന്നും ഞാന്‍ കീര്‍ത്തിച്ചീടട്ടെ

പല്ലവി:
ഭാഗ്യ നാള്‍! ഭാഗ്യ നാള്‍! യേശു എന്‍ പാപം തീര്‍ത്ത നാള്‍
കാത്തു പ്രാര്‍ത്ഥിക്കാറാക്കി താന്‍ ‍, ആര്‍ത്തുഘോഷിക്കാറാക്കി താന്‍
ഭാഗ്യ നാള്‍! ഭാഗ്യ നാള്‍! യേശു എന്‍പാപം തീര്‍ത്ത നാള്‍

2 വന്‍ക്രിയഎന്നില്‍ നടന്നു കര്‍ത്തന്‍ എന്റെ ഞാന്‍ അവന്റെ
താന്‍ വിളിച്ചു ഞാന്‍പിന്‍ചെന്നു സ്വീകരിച്ചു തന്‍ ശബ്ദത്തെ [പല്ലവി]

3 സ്വസ്ഥം ഇല്ലാത്തമനമേ കര്‍ത്തനില്‍ നീ അശ്വസിക്ക
ഉപേക്ഷിയാതെ അവനെ, തന്‍നന്മകള്‍ സ്വീകരിക്ക [പല്ലവി]

4 സ്വര്‍പ്പുരം ഈ കരാറിന്നു സാക്ഷിനില്‍ക്കുന്നെന്‍ മനമേ
എന്നും എന്നില്‍ പുതുക്കുന്നു നന്മുദ്ര നീ ശുദ്ധാത്മാവേ [പല്ലവി]

5 സൗഭാഗ്യം നല്‍കും ബാന്ധവം വാഴ് ത്തും ജീവകാലമെല്ലാം
ക്രിസ്തേശുവില്‍ എന്‍ ആനന്ദം പാടും ഞാന്‍അന്ത്യകാലത്തും [പല്ലവി]

Text Information
First Line: എന്‍ രക്ഷകാ! എന്‍ ദൈവമേ! നിന്നിലായ നാള്‍ ഭാഗ്യമേ
Title: എന്‍ രക്ഷകാ! എന്‍ ദൈവമേ! നിന്നിലായ നാള്‍ ഭാഗ്യമേ
English Title: O happy day that fixed my choice
Author: Philip Doddridge, 1702-1751
Translator: Rev. Thomas Koshy, 1857-1940
Refrain First Line: ഭാഗ്യ നാള്‍! ഭാഗ്യ നാള്‍! യേശു എന്‍ പാപം തീര്‍ത്ത നാള്‍
Language: Malayalam
Copyright: Public Domain
Tune Information
Name: [എന്‍ രക്ഷകാ! എന്‍ ദൈവമേ! നിന്നിലായ നാള്‍ ഭാഗ്യമേ]
Composer: Anonymous
Composer (refrain): Edward Rimbault (1854)
Key: F Major or modal
Copyright: Public Domain



Media
Adobe Acrobat image: PDF
MIDI file: MIDI
Noteworthy Composer score: Noteworthy Composer Score
More media are available on the tune authority page.

Suggestions or corrections? Contact us