14510. എന്‍ ജീവന്‍ ഞാന്‍ തന്നു, എന്‍ രക്തം ചൊരിഞ്ഞു

1 എന്‍ ജീവന്‍ ഞാന്‍ തന്നു, എന്‍ രക്തം ചൊരിഞ്ഞു
നിന്നെ വീണ്ടെടുപ്പാൻ, നീ എന്നും ജീവിപ്പാൻ
എൻ ജീവൻ ഞാൻ തന്നു-എന്തു തന്നെനിക്കു?

2 ദീർഘകാലം പോക്കി, ദുഃഖം കഷ്ടങ്ങളിൽ
ആനന്ദമോക്ഷത്തിന്നർഹനായ് തീരാൻ നീ
എത്ര ശ്രമിച്ചു ഞാൻ-എന്തു ചെയ്തെനിക്കായ്?

3 വിട്ടെൻ പിതൃഗ്രഹം, തേജ്ജസ്സൊത്താസനം
ധാത്രിയിൽ അലഞ്ഞു ദുഃഖിച്ചും തനിച്ചും
എല്ലാം നിൻ പേർക്കല്ലോ-എന്തു ചെയ്തെനിക്കായ്?

4 പാടെന്തു ഞാൻ പെട്ടു, പാതകർ കയ്യാലെ
നാവാൽ അവർണ്ണ്യമാം നാശം ഒഴിഞ്ഞിതേ
പാടേറെ ഞാൻ പെട്ടു-പാപി എന്തേറ്റു നീ?

5 സ്വർഗ്ഗത്തിൽ നിന്നു ഞാൻ സൗജന്യ രക്ഷയും
സ്നേഹം മോചനവും സർവ്വ വരങ്ങളും
കൊണ്ടുവന്നില്ലയോ-കൊണ്ടുവന്നെന്തു നീ?

6 നിന്നായുസ്സെനിക്കായ് നീ പ്രതിഷ്ഠിക്കിന്നേ
ലോകവും വെറുക്ക മോദിക്ക താപത്തിൽ
സർവ്വവും വെറുത്തു-രക്ഷകൻ കൂടെ വാ.

Text Information
First Line: എന്‍ ജീവന്‍ ഞാന്‍ തന്നു, എന്‍ രക്തം ചൊരിഞ്ഞു
Title: എന്‍ ജീവന്‍ ഞാന്‍ തന്നു, എന്‍ രക്തം ചൊരിഞ്ഞു
English Title: I gave My life for thee
Author: Frances R. Havergal
Translator: Rev. Thomas Koshy, 1857-1940
Meter: 66.66.66
Language: Malayalam
Copyright: Public Domain
Tune Information
Name: BACA
Composer: William Henry Havergal, 1793-1870
Meter: 66.66.66
Key: E♭ Major
Copyright: Public Domain



Media
Adobe Acrobat image: PDF
MIDI file: MIDI
Noteworthy Composer score: Noteworthy Composer Score
More media are available on the tune authority page.

Suggestions or corrections? Contact us