14499. എൻ നിമിത്തം പോകുക

1 എൻ നിമിത്തം പോകുക,
സുവിശേഷം ഘോഷിക്ക,
എന്നു രാജദൂതു-

പല്ലവി:
ദൈവത്തിന്നു സ്തോത്രം!
സ്തോത്രം, സ്തോത്രം, സ്തോത്രം,
ദൈവത്തിന്നു സ്തോത്രം,
നാമെല്ലാരും പാടേണം!

2 ഈ ദൂതേറ്റനേകരും,
ഈഷൽ ഭേദം എന്നിയെ,
ഈശൻ ദാസരായി. [പല്ലവി]

3 സുവിശേഷകാഹളം,
കേൾക്ക സർവ്വ ജാതിയും,
ധ്രൂവത്തോടു ധ്രൂവം. [പല്ലവി]

4 വിധിനാൾ അണയുന്നു,
വിജയാർത്ഥം പോർ ചെയ്ക,
വിഭാകരോദയം. [പല്ലവി]

5 പറുദീസാ പ്രാപിച്ചോർ,
പാരിൽ സഭാവാസികൾ,
പാടീടും ഏകമായ്. [പല്ലവി]

6 വരുന്നേശു ആർപ്പോടെ,
വാനദൂതാദികളിൻ,
കർത്തനേ വാഴ്ത്തുവിൻ. [പല്ലവി]

Text Information
First Line: എൻ നിമിത്തം പോകുക
Title: എൻ നിമിത്തം പോകുക
Author: Unknown
Refrain First Line: ദൈവത്തിന്നു സ്തോത്രം!
Language: Malayalam
Copyright: Public Domain
Tune Information
Name: [എൻ നിമിത്തം പോകുക]
Composer: Samuel Ashmead (1847)
Key: G Major or modal
Copyright: Public Domain



Media
MIDI file: MIDI
More media are available on the tune authority page.

Suggestions or corrections? Contact us