14448. ആഴി മീതെ മാറ്റൊലിയായ്

1 ആഴി മീതെ മാറ്റൊലിയായ് കേൾപ്പൂ നാം,
"ദീപം നീ കാട്ടുക"
രക്ഷിപ്പാനായ് എത്രയെത്ര ആത്മാക്കൾ!
"ദീപം നീ കാട്ടുക"

പല്ലവി:
സുവിശേ-ഷ ദീപം കാ-ട്ടു-ക,
ദൂരെയും നിൻ ചാരെയും.
സുവിശേ-ഷ ദീപം കാ-ട്ടു-ക,
ഇപ്പോഴും എല്ലായ്പോഴും.

2 മക്കദോന്യ വിളി ഇന്നും കേൾക്കുന്നു,
"ദീപം നീ കാട്ടുക"
തങ്ക ക്രൂശിൽ യാഗമായി അർപ്പിക്കാം
"ദീപം നീ കാട്ടുക" [പല്ലവി]

3 കൃപ വർ-ഷിപ്പാനായ് ഇന്നു പ്രാർത്ഥിക്കാം
"ദീപം നീ കാട്ടുക"
ക്രിസ്തഭാവം നമ്മിൽ വിളങ്ങീടുവാൻ
"ദീപം നീ കാട്ടുക" [പല്ലവി]

4 നന്മ വേല ചെയ്തു നാം തളർന്നീടാ
"ദീപം നീ കാട്ടുക"
കി-രീട-ത്തി-ന്നായ് രത്നം തേടിക്കൊൾ
"ദീപം നീ കാട്ടുക" [പല്ലവി]

Text Information
First Line: ആഴി മീതെ മാറ്റൊലിയായ് കേൾപ്പൂ നാം
Title: ആഴി മീതെ മാറ്റൊലിയായ്
English Title: There's a call comes ringing over the restless wave
Author: Charles Hutchinson Gabriel (1890)
Translator: Simon Zachariah (2018)
Language: Malayalam
Copyright: Public Domain
Tune Information
Name: [ആഴി മീതെ മാറ്റൊലിയായ് കേൾപ്പൂ നാം]
Composer: Charles Hutchinson Gabriel
Key: G Major or modal
Copyright: Public Domain



Media
MIDI file: MIDI
More media are available on the tune authority page.

Suggestions or corrections? Contact us